കുറവിലങ്ങാട് : പോലീസിനും, എക്സൈസ് സംഘത്തിനും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ജില്ലയില്‍ മാഹി, കര്‍ണാടക സ്റ്റൈലില്‍ മിനിബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. ചിലയിടങ്ങളില്‍ നിയമപാലകരുടെ മൂക്കിന് താഴെയാണെങ്കില്‍ മറ്റിടങ്ങളില്‍ എക്സൈസിന്റെയും, പോലീസിന്റെയും ശല്യം ഉണ്ടാക്കാത്ത രീതിയിലാണ് പ്രവര്‍ത്തനം. ആവശ്യമുളള ടച്ചിംഗ് ഐറ്റങ്ങള്‍ ഉള്‍പ്പെടെയുളള സൗകര്യങ്ങളോടുകൂടിതന്നെയാണ് മിനി ബാറുകളുടെ പ്രവര്‍ത്തനം. പാലാ മേഖലയില്‍ സഞ്ചരിക്കുന്ന മിനിബാറുകളുമുണ്ട്. ഓട്ടോറിക്ഷായില്‍ വിദേശമദ്യഷാപ്പുകളില്‍ നിന്ന് സാധനം വാങ്ങി ഓട്ടോറോക്ഷയില് ഇരുന്ന് മിനുങ്ങാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഇവിടെ സൗകാര്യങ്ങള്‍ ഏറെയാണ്. പക്ഷേ ചാര്‍ജ്ജ് കൂടുമെന്ന് മാത്രം. ബാറുകള്‍ അടച്ച മേഖലകളിലാകട്ടെ മിനി ബാറുകള്ക്ക ചാകരയാണ്. കോട്ടയം ജില്ലയിലെ വിദേശമദ്യഷോപ്പ് മാനേജര്‍മാരുടെ ഒത്താശയോടെ അളവില്കൂടുതല് വിദേശമദ്യം വാങ്ങി സൂക്ഷിച്ച് വില്പന നടത്തുന്ന സംഘം സജ്ജീവമായികഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: