കുറവിലങ്ങാട് : മണ്ണെടുപ്പിനും, നെല്‍വയല്‍ നികത്തുന്നതിനുമെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചപ്പോള്‍ പുറം വാതിലിലൂടെതന്നെ റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മണ്ണെടുപ്പും, നിലം നികത്തലും മീനച്ചില്‍ താലൂക്കില്‍ വ്യാപകമായി. കെട്ടിട നിര്‍മ്മാണമെന്ന വ്യാജേനയാണ് റവന്യു- മൈനിംഗ് ആന്റ് ജിയോളജി വിഭാഗം ജില്ലയില്‍ അനുമതി നല്‍കുന്നത്. എന്നാല്‍ കെട്ടിട നിര്‍മ്മാണത്തിനുവേണ്ടി മാറ്റപ്പെടുന്ന മണ്ണ് ഇതേ സ്ഥലത്തിന്റെ പരിസരത്ത് ഇടണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് ലംഘിക്കപ്പെടുന്നത്. മണ്ണെടുക്കുന്ന സ്ഥലത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറിയോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്വേണം മണ്ണെടുക്കുവാന്‍ എന്നുള്ള നിര്‍ദ്ദേശവും കടലാസില്‍തന്നെയാണ്. നെല്‍വയല്‍ നികത്തുന്ന സ്ഥല ഉടമകള്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കുവാന്‍ കൃഷി ഓഫീസറും, വില്ലേജ് ഓഫീസറും രേഖാമൂലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്ന നിര്‍ദ്ദേശവും ജില്ലയില്‍ നടപ്പിലായില്ലായെന്നുമാത്രമല്ല സ്ഥല ഉടമകളോട് മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ വളര്‍ച്ചയുള്ള വൃക്ഷങ്ങള്വെച്ച് പിടിപ്പിക്കുവാനുള്ള നിയമോപദേശമാണ് ഉദ്യോഗസ്ഥതലത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നു. ഇതുമൂലം ജില്ലയില്‍ ഹെക്ടര്‍ കണക്കിന് നെല്‍വയലുകളാണ് നികത്തിയെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: