മാരാരിക്കുളം: കാര്‍ഷിക സേന സൂപ്പര്‍വൈസര്‍ നിയമനവുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴിയില്‍ സിപിഎം ഔദ്യോഗിക വിഭാഗവും വിഎസ് പക്ഷവും തുറന്ന പോരിലേയ്ക്ക്. ഇതേ തുടര്‍ന്ന് ഇന്റര്‍വ്യുവില്‍ ഒന്നാം സ്ഥാനത്തെത്തിയ യുവതിയെ തഴഞ്ഞത് വിവാദമായി. പകരം ഇരുചേരിയിലുമുള്ള നേതാക്കളുടെ സ്വന്തക്കാരെ തിരുകി കയറ്റാനുള്ള നീക്കത്തിനെതിരെ പരാതിയുമായി യുവതി രംഗത്തെത്തി. ഇവര്‍ മന്ത്രി കെ.പി. മോഹനനടക്കമുള്ളവര്‍ക്ക് പരാതി നല്കി. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ പ്രമുഖന്റെ ബന്ധുവിനെ കാര്‍ഷിക സേനാ സൂപ്പര്‍ വൈസറായി നിയമിക്കാനാണ് ഇന്റര്‍വ്യൂവില്‍ ഒന്നാം സ്ഥാനത്ത് എത്തിയ യുവതിയെ തഴഞ്ഞെന്നാണ് ആക്ഷേപം.
എല്‍സി സെക്രട്ടറിയുടെ മകനെ നിയമിക്കണമെന്നാണ് മറുപക്ഷത്തിന്റെ ആവശ്യം. നിയമനവുമായി ബന്ധപ്പെട്ട് ഇരുപക്ഷവും രംഗത്തെത്തിയതോടെ ഒരു ഇടവേളയ്ക്ക് ശേഷം കഞ്ഞിക്കുഴിയില്‍ ഇരുവിഭാഗത്തിന്റെയും പോര് മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ആദ്യം ഇന്റര്‍വ്യൂ നടത്തിയപ്പോള്‍ നിയമിക്കപെടുന്നയാള്ക്ക് ഓണറേറിയം മാത്രമേ ലഭിക്കുമെന്നായിരുന്നു അറിഞ്ഞിരുന്നത്. എന്നാല്‍ കൃഷി വകുപ്പിന്റെ ആനുകൂല്യങ്ങള്‍ സൂപ്പര്‍വൈസര്‍ പോസ്റ്റിന് കിട്ടുമെന്ന വിവരം പുറത്ത് വന്നതോടെയാണ് ഇരു വിഭാഗത്തില്‍പെട്ടവര്‍ സ്ഥാനത്തിന് വേണ്ടി പിടിമുറിക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: