ചേര്‍ത്തല: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സിന്റെ ആഭിമുഖ്യത്തില്‍ ചിത്രകലയുടെ ആചാര്യനായ ചേര്‍ത്തല കൃഷ്ണന്‍കുട്ടന്‍ വാര്യരെ ആദരിക്കും. സുവര്‍ണം എന്ന പേരിട്ടിരിക്കുന്ന പരിപാടി ഏപ്രില്‍ 11, 12, 13 തീയതികളില്‍ ഗവ. ബോയ്സ് ഹൈസ്ക്കൂളിലാണ് സംഘടിപ്പിച്ചിരിക്കുത്. 11ന് രാവിലെ 10ന് സമ്മേളനത്തില്‍ ലളിതകലാ അക്കാദമി സെക്രട്ടറി എം.കെ. ഷിബു, പ്രൊഫ. കേശവന്‍കുട്ടി, അപ്പുക്കുട്ടന് കോട്ടപ്പടി, ഫ്രാന്‍സിസ്, ജയലക്ഷ്മി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിക്കും. ആര്‍ടിസ്റ്റ് ടി.എ.എസ്. മേനോന് ആദരിക്കല്‍ ചടങ്ങ് നിര്‍വ്വഹിക്കും. തുടര്‍ന്ന് ചിത്രപ്രദര്‍ശനം ഗുരുവായൂര്‍ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ആര്‍ട്സ് ഡയറക്ടര്‍ കെ.കെ. വാര്യര്‍ ഉദ്ഘാടനം ചെയ്യും. 12ന് ആനുകാലിക ചിത്രകല കേരളത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സംവാദം തൃശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജ് റിട്ട. പ്രൊഫ. ശശി നയിക്കും. 13ന് രാവിലെ മുതല്‍ പെയിന്റിങ് ഡമോണ്‍സ്ട്രേഷന്‍. രണ്ടിന് സമാപന സമ്മേളനത്തില്‍ എസ്എന്എംജിബിഎച്ച്എസ്എസ് ഹെഡ്മിസ്ട്രസ് സിബീ ദയാനന്ദന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: