ആലപ്പുഴ: സൂര്യാഘാതം, താപശരീരശോഷണം മുതലായ സൂര്യതാപവുമായിബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടാന്‍ ജില്ലാമെഡിക്കല്‍ ഓഫീസ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ചൂട്കൂടുതലുള്ള സമയങ്ങളില്‍ (രാവിലെ 12 മുതല്‍ വൈകിട്ട് മൂന്ന് വരെ) പുറത്ത് പണി ചെയ്യുന്നത് ഒഴിവാക്കുക.ധാരാളം വെള്ളം കുടിക്കുക.കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്കരീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. ശരീരത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടുക, നേര്‍ത്ത വേഗതയിലുള്ള നാഡിമിടിപ്പ്, ശക്തിയായ തലവേദന എന്നീ ലക്ഷണങ്ങള്‍ വെയിലേറ്റതിനെ തുടര്‍ന്നുണ്ടായാല്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: