ആലപ്പുഴ: പോലീസിനെ ആക്രമിച്ചതുള്‍പ്പെടെ ഏഴു കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ആലപ്പുഴ നഗരസഭ മുല്ലാത്തുവളപ്പ് വാര്‍ഡ് മുല്ലാത്തുവളപ്പ് വീട്ടില്‍ ഷമീര്‍ (കോഴി ഷെമീര്‍-27) ആണ് സൗത്ത് പോലീസിന്റെ പിടിയിലായത്. നാലോളം വധശ്രമ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇയാള്‍ പോലീസിനെ അക്രമിച്ചത്. വാഹനാപകടം അന്വേഷിക്കാനെത്തിയ പോലീസിനെതിരെ ഇയാളും സംഘവും അക്രമം അഴിച്ചുവിടുകയായിരുന്നു. സൈഫുദീന്‍ എന്ന പോലീസുകാരന് അന്ന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് കാപ്പ ചുമത്തിയത്. ഇയാളെ കരുതല്‍ തടങ്കലിനായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സിഐ: മനോജ് കബീര്‍, എസ്ഐ: പി.എം. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: