ആലപ്പുഴ: ന്യൂബസാര്‍ നല്ലാണ്പിള്ള പെറ്റ ശ്രീപാര്‍വതി അമ്മന്‍കോവിലില്‍ പ്രതിഷ്ഠാദിനവും അമ്മന്‍കൊട മഹോത്സവവും 18 വരെ ആഘോഷിക്കും. ഏപ്രില്‍ 10ന് രാത്രി 7.30ന് അമ്മന്‍കൊടയ്ക്ക് കാല്‍നാട്ടുകര്‍മ്മം. 12ന് പ്രതിഷ്ഠാദിനം. രാവിലെ 11ന് പുതുമന മധുസൂദനന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കളഭാഭിഷേകം, കലശാഭിഷേകം. 16ന് രാവിലെ 10ന് കാപ്പുകെട്ട്, വൈകിട്ട് 6.30ന് അഗ്നികരകം. 17ന് രാവിലെ ഒമ്പതിന് വെള്ളക്കിണര്‍ ശ്രീ വിനായകര്‍ ക്ഷേത്രത്തില്‍ നിന്ന് കുംഭകുടം വരവ്, 10ന് കുങ്കുമാഭിഷേകം, 10.30ന് പുഷ്പാഭിഷേകം, ഉച്ചയ്ക്ക് 12ന് ഉച്ചകൊട, ഒന്നിന് പടപ്പുപൂജ, രാത്രി ഏഴിന് ശക്തികരകം, പടുക്ക വഴിപാട്, 11ന് അഗ്നിപ്രവേശം, 12ന് ദേശഗുരുതി. 18ന് രാവിലെ എട്ടിന് മഞ്ഞള്‍ നീരാട്ട്, 10ന് പൊങ്കാല, പമ്പമേളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: