ഹരിപ്പാട്: ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ ഏപ്രില്‍ 14ന് നടത്താനിരുന്ന ശിലാസ്ഥാപന കര്‍മ്മം മേയ് 12ന് വൈകിട്ട് നാലിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് ചടങ്ങ് മാറ്റിവച്ചത്. കരുവാറ്റ പവര്‍ഹൗസിന് സമീപം 25 ഏക്കര്‍ സ്ഥലത്താണ് സ്ഥലം കണ്ടെത്തിയത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമം 90 ശതമാനവും പൂര്‍ത്തിയാക്കിയെന്നായിരുന്നു മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞത്. സ്ഥലം വിട്ടുകൊടുക്കുന്നതില്‍ ഇപ്പോള്‍ ചിലര്‍ തടസവാദം ഉന്നയിച്ചതാണ് 14ന് നടത്താനിരുന്ന ശിലാസ്ഥാപനം മാറ്റിയതെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: