കൊല്ലം: പടിഞ്ഞാറേ കല്ലട പഞ്ചായത്തില്‍ വെള്ളം നിറഞ്ഞു കൃഷിയോഗ്യമല്ലാത്ത 330 ഏക്കര്‍ വയലില്‍ നാഷണല്‍ ഹൈഡ്രോപവര്‍ കോര്പ്പറേഷന് 50 മെഗാവാട്ട് സോളാര്‍വൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന കൊടിക്കുന്നില്‍ സുരേഷ് എം.പിയും പ്രസിഡന്റ് അഡ്വ.തൃദീപ്കുമാറും പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അടുത്തമാസം പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നും അറിയിച്ചു. മുമ്പ് നെല്‍കൃഷി ചെയ്തിരുന്ന ഇവിടെ മണലെടുപ്പും കട്ട കമ്പനികള്‍ക്കായി ചെളിയെടുത്തതും മൂലം കായലായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. കായല്‍ നിലത്തില്‍ പലഭാഗത്തും ആറുമുതല്‍ എട്ടുവരെ മീറ്റര്‍ ആഴുമുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ നാഷണല്‍ ഹൈഡ്രോ പവര്‍ കോര്പ്പറേഷന് 600 കോടി രൂപാ മുടക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. വെള്ളത്തില്‍ കഴകള്‍ താഴ്ത്തുന്നതിനു പകരം രണ്ടുമീറ്റര്‍ ദൂരത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് പദ്ധതിക്കായി സോളാര്‍ പാലനുകള്‍ സ്ഥാപിക്കുന്നത്.
ലോകത്ത് ഇത്തരത്തില്‍ ജപ്പാനില്‍ മാത്രമാണ് ഫഌട്ടിംഗ് സോളാര്‍ വൈദ്യുതി ഉല്‍പ്പാദന പ്ലാന്റുകളുള്ളത്. അവിടുത്തെ വൈദ്യുതി ഉല്‍പ്പാദനം 13 മെഗാവാട്ടാണെന്നുമാത്രം. പദ്ധതിപ്രദേശത്തെ നൂറ്റി എണ്പതോളംപേരടങ്ങുന്ന ഭൂഉടമകളുടെ കമ്പനിയും രൂപീകരിച്ചു കഴിഞ്ഞു. പദ്ധതിക്കായി പാട്ടത്തിനാണ് ഉടമകള്‍ വയലുകള്‍ നല്‍കിയിരിക്കുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ശാസ്താംകോട്ട സിനിമാപറമ്പിലെ വൈദ്യുതി വകുപ്പ് സബ് സ്റ്റേഷനിലാണ് എത്തിക്കുക.
ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി പൂര്‍ണ്ണമായും വൈദ്യുതിവകുപ്പിനു നല്‍കാനാണ് ധാരണ. പഞ്ചായത്തു പ്രസിഡന്റ് അഡ്വ.തൃദീപ്കുമാറാണ് ഈ ആശയം മുന്നോട്ടുവച്ചത്. കഴിഞ്ഞവര്‍ഷം മേയില്‍ സംസ്ഥാന സര്‍ക്കാരുമായി എംഒയു ഒപ്പിട്ടു. തുടര്‍ന്നു ഡിസംബറില്‍ കെഎസ്ഇബിയുമായി എന്‍എച്ച്പിസി കരാറൊപ്പിട്ടു. നിലവില്‍ ജപ്പാനിലെ യാമക്യുറ ഡാമിലാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ വൈദ്യുതി പ്ലാന്റുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: