മുപ്പത്തടം: ബാറുകള്‍ പൂട്ടിയതിനെത്തുടര്‍ന്ന് ബീവറേജസുകളിലെ തിരക്കും കാരണം മുപ്പത്തടത്ത് വീടുകള്‍ കേന്ദ്രീകരിച്ച് മദ്യവില്‍പ്പന സജീവം. പലതവണ പത്രവാര്‍ത്തകള്‍ വന്നിട്ടും പോലീസില്‍ അറിയിച്ചിട്ടും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായില്ല. മുപ്പത്തടം തണ്ടിരിക്കല്‍ കോളനി, എരമം, പാലറ, പൊന്നാരത്ത് എന്നീ ഏരിയകള്‍ കേന്ദ്രീകരിച്ചാണ് മദ്യവില്‍പ്പന. മദ്യപാനികളെക്കൊണ്ട് ഇരുചക്രവാഹനക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സ്ത്രീകള്‍ക്കും വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
മുപ്പത്തടത്ത് വന്‍തോതിലാണ് മദ്യത്തിന്റെ ഒഴുക്ക് നടക്കുന്നത്. എത്രയും പെട്ടെന്ന് എക്സൈസ് ഇടപെട്ട് നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: