കൊച്ചി: മെഡിട്രീറ്റ് പദ്ധതിയുടെ ഭാഗമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയും കുമ്പളം ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയും ചേര്‍ന്ന് കുമ്പളത്ത് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആരംഭിച്ചു. സെന്ററിന്റെ സമര്‍പ്പണ ഉദ്ഘാടനം സംവിധായകന് ജെയിംസ് ആല്‍ബര്‍ട്ട് നിര്‍വഹിച്ചു.
സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയുള്ള സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍, തുടര്‍ ചികിത്സ സഹായങ്ങള്‍, ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം, അവയവദാനം പ്രോത്സാഹിപ്പിക്കല്‍, പോഷകാഹാര വിതരണം, വയോധികരും നിര്‍ധനരുമായ രോഗികള്‍ക്കുള്ള പെന്ഷന് പദ്ധതി, ഡയാലിസിസ് രോഗികള്‍ക്കുള്ള ധനസഹായം, രക്തനിര്‍ണ്ണയവും ദാനവും, സ്ഥിരമായുള്ള ആംബുലന്‍സ് സേവനം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുമ്പളം പഴയ ആശുപത്രിക്കു സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന സെന്ററില്‍ മാസത്തിലെ ആദ്യത്തെയും മൂന്നാമത്തേയും ബുധനാഴ്ചകളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ സൗജന്യ നിരക്കില്‍ പരിശോധിക്കാനുള്ള സൗകര്യവുമുായിരിക്കും.
ഡോക്ടര്‍മാരായ ടി.പി. ബാബു, ഗോവിന്ദ ഷേണായി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ. ദീപു ജോര്‍ജ്, ഡോ. ജോര്‍ജ് കല്ലറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപും സംഘടിപ്പിച്ചു. ക്യാംപില്‍ 500 ഓളം പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: