ആലുവ: കടുത്ത വേനലില്‍ കുളിര്മഴയെത്തിയപ്പോള് ആലുവ മേഖലയില്‍ വന്‍ നാശം. നിരവധി സ്ഥലങ്ങള്‍ മരങ്ങള്‍ കടപുഴകിയും ശിഖിരങ്ങള്‍ ഒടിഞ്ഞും നാശനഷ്ടം സംഭവിച്ചു. വാഴ, ജാതി, കപ്പ ഉള്‍പ്പെടെ കൃഷിയും പലയിടത്തും നശിച്ചു. വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചൊവ്വാഴ്ച്ച രാത്രിയാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്.
എടത്തല പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ശാന്തിഗിരി ആശ്രമത്തിന് സമീപം നടേപ്പിള്ളി നാസറിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി കാറ്റില്‍ പറന്നുപോയി. ഷീറ്റ് മേഞ്ഞ മേല്‍ക്കൂര ഉറപ്പിച്ചിരുന്ന ഇരുമ്പ് പൈപ്പുകള്‍ സഹിതമാണ് പറന്നത്. ഭാഗ്യം കൊണ്ടാണ് വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കൂലിപ്പണിക്കാരനായ നാസറിന്റെ രണ്ട് മക്കള്‍ക്കും ഹൃദയസംബന്ധമായ അസുഖമുണ്ട്.
ഇതിനിടെയാണ് വീട് തകര്‍ന്നുണ്ടായ നഷ്ടം സംഭവിച്ചിട്ടുള്ളത്. തായിക്കാട്ടുകര കമ്പനിപ്പടി ആരോമല്‍ വീട്ടില്‍ അസീസിന്റെ ദാറുസലാമിന് സമീപമുള്ള വാഴത്തോട്ടത്തിലെ 225 ഓളം ഏത്തവാഴകളും കാറ്റില്‍ ഒടിഞ്ഞു. അസീസിന്റെ ഭാര്യ സാബിറ ബീവിയാണ് വാഴ കൃഷി ചെയ്തിരുന്നത്. 500 ഓളം വാഴകളാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: