കുമരകം: ജീവനക്കാരും ഉപകരണങ്ങളും വേണ്ടത്ര ഇല്ലാത്തതിനാല്‍ വൈദ്യുതിമുടക്കം പതിവാകുന്നു. വൈദ്യുതി ലൈനുകള്‍ ഏറെയും പാടശേഖരങ്ങളിലൂടെയാണുള്ളത്. 1956ല്‍ വലിച്ച ലൈനുകള്‍ ജീര്‍ണിച്ച നിലയിലാണ്. പലഭാഗങ്ങളിലും വൈദ്യുതിത്തൂണ് ഒടിഞ്ഞ് വൈദ്യുതി മുടങ്ങുന്നത് പുനഃസ്ഥാപിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നു. താത്കാലിക സംവിധാനത്തില്‍ ലിങ്ക് ചെയ്ത് വൈദ്യുതി വിതരണം നടത്തുന്നതിനാല്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണിവിടെ. ഓവര്ലോഡുമൂലവും വൈദ്യുതിമുടക്കം പതിവാകുന്നു.
350 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തന പരിധിയുള്ള കുമരകത്ത് 34 ജീവനക്കാരാണ് ഉള്ളത്. സമീപമുള്ളഅയ്മനം ഓഫീസിന് 8 കിലോമീറ്റര്‍ ചുറ്റളവുള്ള പ്രവര്‍ത്തന പരിധിയാണുള്ളത്. ഇവിടെയാകട്ടെ 30 ജീവനക്കാരും. 500 വൈദ്യുതിത്തൂണുകളും കമ്പിയും അനുബന്ധ ഉപകരണങ്ങളും വേണ്ടകുമരകത്ത് ലഭിച്ചതാകട്ടെ 150 വൈദ്യുതിത്തൂണുകളും കമ്പിയും ഉപകരണങ്ങളും മാത്രമാണ്.
പാടശേഖരങ്ങളിലെ അറ്റകുറ്റപ്പണികള്‍ മഴക്കാലത്തിനുമുമ്പ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വൈദ്യുതി വിതരണം തകരാറിലാകും. കരമാര്‍ഗ്ഗമുള്ള വൈദ്യുത ലൈനിലൂടെയുള്ള വിതരണം കുമരകത്തിന്റെ പ്രധാന ഭാഗങ്ങളില്‍ മാത്രമാണ് നിലനിര്‍ത്താന്‍ കഴിയൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: