കോട്ടയം: മുനിസിപ്പാലിറ്റി ഓഫിസിലെ ബില്‍ബുക്ക് മോഷ്ടിച്ചു വ്യാജമായി ഉപയോഗിച്ച പ്രതി പിടിയിലായി. പെരുമ്പാവൂര്‍ വളയംചിറങ്ങര അക്ഷയനിവാസില്‍ അജിമോന് (43)ആണ് പിടിയിലായത്. 2014 ജൂലൈയില്‍ ആണ് സംഭവം നടക്കുന്നത്.
കാരാപ്പുഴ സ്വദേശിയും ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐബിടി സോഫ്റ്റ്വെയര് കമ്പനിയുടെ എംഡിയുമായ സ്കന്ദകുമാറിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു പ്രതി. ഈ സമയത്തു വീട്ടിലെയും സമീപത്തെ വീടുകളിലെയും കരം അടച്ചിരുന്നത് ഇയാളായിരുന്നു. എന്നാല്‍ ഇങ്ങനെ വാങ്ങുന്ന തുക സ്വന്തം കാര്യത്തിനുവേണ്ടായാണ് വിനിയോഗിച്ചിരുന്നത്. ഇത്തരത്തില്‍ പല വീട്ടുകാരില്‍ നിന്നും പതിനയ്യായിരത്തോളം രൂപയാണ് ഇയാള്‍ വാങ്ങിച്ചത്.
കരം അടച്ചതായി വ്യാജ രേഖ ഉണ്ടാക്കാന്‍ വേണ്ടിയാണ് നഗരസഭ ഓഫിസില്‍ നിന്നു ബില്‍ മോഷ്ടിച്ചത്. ഇയാള്‍ വീട്ടുകാര്ക്ക്് പണം അടച്ചതായി രസീത് എഴുതി നല്‍കുകയും ചെയ്തിരുന്നു. സാമ്പത്തികമായി തിരിമറികള്‍ നടത്തിയതിനാലാണ് അജയനെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടത്. പിന്നീട് വീട്ടുകാര്‍ നേരിട്ടു കരം അടയ്ക്കാന്‍ എത്തിയപ്പോളാണ് തട്ടിപ്പ്് അറിയുന്നത്. തുടര്‍ന്നു നഗരസഭ അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വെസ്റ്റ് എസ്ഐ ടി.ആര് ജിജു, അഡീഷണല്‍ എസ്ഐ ജോയി, എഎസ്ഐ ഗോപാലകൃഷ്ണന്, ഷാഡോ പൊലീസ് സംഘാംഗങ്ങളായ എഎസ്ഐ ഡി.സി വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.എന്‍ മനോജ്, സിവില്‍ പൊലീസ് ഓഫിസര്‍ പ്രതീഷ് രാജ് എന്നിവര്‍ ചേര്‍ന്നു പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: