കൊച്ചി: ലെനോവോയുടെ എ 7000 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫ്ളിപ്കാര്‍ട്ടുമായി ചേര്‍ന്നാണ് എ 7000 വിപണിയിലെത്തിച്ചിരിക്കുന്നത്. ഏറ്റവും ഉന്നതമായ സാങ്കേതികവിദ്യ ഉപഭോക്താക്കള്‍ക്ക് നല്കുന്നതില് ലെനോവോ പ്രതിജ്ഞാബദ്ധമാണെന്ന് ലെനോവോ ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍സ് വിഭാഗം ഡയറക്ടര്‍ സുധിന്‍ മാഥുര്‍ പറഞ്ഞു.
എ 7000 യുഎസ്ബി-ഒടിജി പിന്തുണയുള്ള സ്മാര്‍ട്ട്ഫോണാണ്. യുഎസ്ബി ഡ്രൈവ് കണക്ട് ചെയ്യാനും മറ്റു ഫോണുകള്‍ ചാര്‍ജ് ചെയ്യാനും ഇത് പര്യാപ്തമാക്കുന്നു.
ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണിന് എട്ട് എംപി ഓട്ടോഫോക്കസ് പിന്‍ക്യാമറയും ഡ്യുവല്‍ടോണ്‍ ഫ്ളാഷും 5 എംപി ഫിക്സഡ് ഫോക്കസ് സെല്‍ഫി ക്യാമറയുമുണ്ട്. ഫ്ളിപ്കാര്‍ട്ടില്‍ മാത്രമാണ് ഈ ഫോണ്‍ ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: