കൊച്ചി: നോവലിസ്റ്റ് നിക്കോളായി ഗോഗോള്‍ എഴുതിയ ലോക പ്രശസ്ത റഷ്യന്‍ നാടകം ‘ദ ഗവണ്മെന്റ് ഇന്‍സ്പെക്ടര്‍’ കേരളത്തില്‍ ആദ്യമായി തൃപ്പൂണിത്തുറ ജെടി പായ്ക്കില്‍ ഏപ്രില്‍ 12-ന് വൈകിട്ട് ഏഴിന് അവതരിപ്പിക്കുന്നു.
അഞ്ചു ഭാഗങ്ങളായുള്ള കോമഡി നാടകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത് ആകര്‍ഷ് ഖുരാനയാണ്. സെന്റര്‍ സ്റ്റേജ് ഫെസ്റ്റിന്റെ ഭാഗമായി നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സ് ആണ് ജെടി പായ്ക്കില്‍ നാടകം അവതരിപ്പിക്കുന്നത്.
1836-ല്‍ പ്രസിദ്ധീകരിച്ച് ഈ നാടകം ലോകമെമ്പാടും വിവിധ ഭാഷകളില്‍ ഇപ്പോഴും അവതരിപ്പിക്കുന്നുണ്ട്. വേഷം മാറി അന്വേഷണം നടത്താനെത്തുന്ന ഗവണ്മെന്റ് ഇന്‍സ്പെക്ടറാണ് നാടകത്തിന്റെ കേന്ദ്രബിന്ദു. ആന്റണ്‍ ആന്റണോവിച്ച് മേയറായ നഗരത്തിലേയ്ക്ക് ഇന്‍സ്പെക്ടര്‍ എത്തുന്നതായി കാണിച്ച് ഒരു കത്ത് വരുന്നതോടെ അധികാരികളെല്ലാം വിരളുന്നു.
അതോടെ നഗരം വൃത്തിയാക്കാനും കൈക്കൂലിയുടെയും അഴിമതിയുടെയും തെളിവുകളെല്ലാം നശിപ്പിക്കാനും അവര്‍ ശ്രമം തുടങ്ങി. പൊതുജനവികാരം ഒഴിവാക്കാനുള്ള തത്രപ്പാടിനിടയില്‍ അവര്‍ പരസ്പരം പഴിചാരുന്നു. ഇന്‍സ്പെക്ടര്‍ ആരാണെന്നോ എവിടെയെത്തിയെന്നോ അറിയാതെ അവര്‍ ആകെ ആശയക്കുഴപ്പത്തിലാകുന്നതാണ് നാടകത്തിന്റെ പ്രമേയം. അടിമുടി നര്‍മം നിറഞ്ഞു നില്‍ക്കുകയും കാണികളെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്യുന്ന നാടകമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: