കോട്ടയം: കേരള ഗണിതശാസ്ത്രപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തിയ മാസ്സ് ടാലന്റ് സേര്‍ച്ച് പരീക്ഷയില്‍ റാങ്കു നേടിയ 800 കുട്ടികള്‍ക്കുള്ള സമ്മാനദാനം 14ന് കോട്ടയത്ത്.
ബാലഗണിതശാസ്ത്ര കോണ്‍ഗ്രസ്സിലെ വിജയികള്‍ക്കുള്ള സമ്മാനദാനം, ശ്രീനിവാസരാമാനുജന് പുരസ്കാര വിതരണവും നടക്കും. 11ന് എംഡി സെമിനാരി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശ്രീനിവാസരാമാനുജന് പുരസ്കാരങ്ങള്‍ എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യനും എംടിഎസ്ഇ അവാര്‍ഡ്ദാനം കുസാറ്റ് ഗുണിത ശാസ്ത്രവിഭാഗം തലവന്‍ ഡോ. എം. വിജയകുമാറും ഏറ്റുമാനൂര്‍ രാധാകൃഷ്ണനും നിര്‍വ്വഹിക്കും.
ഉച്ചക്കുശേഷം നടക്കുന്ന സമാപന സമ്മേളനം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലതികാ സുബാഷ് ഉദ്ഘാടനം ചെയ്യും. കാര്‍ട്ടൂണിസ്റ്റ് പ്രസന്നന് ആനിക്കാട്, അഡ്വ. കെ. അനില്‍കുമാര്‍, അഡ്വ. അലക്സ് ജോര്‍ജ്ജ്, എം.ആര്.സി. നായര്‍ എന്നിവര്‍ പ്രസംഗിക്കും. രാവിലെ 9.30ന് റാങ്കു ജേതാക്കളെ പങ്കെടുപ്പിച്ച് ഒ. കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ ഗണിതശാസ്ത്രക്വിസ് മത്സരവും നടത്തുമെന്ന് ജന. സെക്രട്ടറി റ്റി.ആര്. രാജന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: