കൊച്ചി: ആബട്ടിന്റെ സെന്‍സര്‍ അടങ്ങിയ ഫ്ളാഷ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം ഇന്ത്യന്‍ വിപണിയിലെത്തി. സൂക്ഷ്മവും ജലപ്രതിരോധശേഷിയുള്ളതും ആവശ്യത്തിന് ശേഷം ഉപേക്ഷിക്കാവുന്നതുമായ സെന്‍സര്‍ പ്രമേഹരോഗിയുടെ മേല്‍ക്കയ്യുടെ താഴെ ഘടിപ്പിക്കുന്നു. 14 ദിവസത്തോളം ഇത് അവിടെത്തന്നെ ഇരിക്കുന്നു.
ഇന്റര്‍സ്റ്റീഷ്യല്‍ ദ്രാവകത്തിലെ ഗ്ലൂക്കോസിന്റെ തോത് ഈ സിസ്റ്റം ത്വക്കിന് തൊട്ടു താഴെ ഇറക്കുന്ന ഫിലമെന്റ് ഉപയോഗിച്ച് നിരന്തരം നിര്‍ണയിച്ച് ഓരോ 15 മിനിറ്റിലും രേഖപ്പെടുത്തും. 14 ദിവസത്തിനുള്ളില്‍ 1340 ഗ്ലൂക്കോസ് റീഡിങുകള്‍ വരെ.
14 ദിവസത്തിനു ശേഷം രോഗി ഡോക്ടറെ കാണാനെത്തുമ്പോള്‍ ഈ സെന്‍സര്‍ ഒരു ഫ്ളാഷ് ഗ്ലൂക്കോസ് മോണിറ്ററിങ് റീഡര്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്ത് ഫലങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: