ആലപ്പുഴ: ആലപ്പുഴയുടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ ബൈപ്പാസിന്റെ നിര്‍മാണോദ്ഘാടനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ഇരുചക്ര വാഹനറാലി നാടിന് ഉത്സവമായി. ഹൈവേ പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, മറ്റ് രാഷ്ട്രീയപ്പാര്‍ട്ടി- സന്നദ്ധസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ റാലിയില്‍ പങ്കാളികളായി. വിളംബര ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് കര്‍മ്മം ജി. സുധാകരന് എംഎല്‍എ നിര്‍വഹിച്ചു.
ആലപ്പുഴയുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ സ്വപ്നപദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചിരിക്കയാണ്. ഇത് ജില്ലയുടെ വികസനത്തെ ഏറെ മുന്നോട്ടു കൊണ്ടുപോകുമെന്ന് എംഎല്‍എ പറഞ്ഞു. വൈകിട്ട് അഞ്ചിന് കളര്‍കോട് നിന്ന് ആരംഭിച്ച റാലിയില്‍ മുന്‍ നിരയില്‍ ഹൈവേ പോലീസ് മോട്ടോര്‍ സൈക്കിളില്‍ അണിനിരന്നു. തൊട്ടു പിന്നിലായി സൈക്കിളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അണിനിരന്നു. റാലി ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷന് വഴി കളക്ട്രേറ്റിന് മുന്നിലൂടെ ഏപ്രില്‍ 10ന് ഉദ്ഘാടനം നടക്കുന്ന കെ ാമ്മാടിയിലെത്തി സമാപിച്ചു.
ഏപ്രില്‍ ഒമ്പതിന് വൈകിട്ട് നാലിന് ശക്തി ഓഡിറ്റോറിയം മുതല്‍ കൊമ്മാടി വരെ കൂട്ടയോട്ടം നടത്തും. ജനപ്രതിനിധികള്‍ക്കും പൗരപ്രമുഖര്‍ക്കും മറ്റു നഗരവാസികള്ക്കുമൊപ്പം ജില്ലയിലെ കായികതാരങ്ങളും ഇതില്‍ പങ്കെടുക്കും. കുടുംബശ്രീയുടെ പ്രാതിനിധ്യവുമുണ്ടാകും. കൊമ്മാടിയില്‍ സജ്ജമാക്കുന്ന കമനീയമായ വേദിയില്‍ ഒമ്പതിന് വൈകിട്ട് അഞ്ചിന് നാടന്‍ പാട്ടും തുള്ളല്‍ ത്രയവും അവതരിപ്പിക്കും. ഏപ്രില്‍ 10ന് രാവിലെ ഒമ്പതിന് ഗായകന് സുദീപിന്റെയും സംഘത്തിന്റെയും ഗാനമേളയും ഉണ്ടായിരിക്കും. 10ന് രാവിലെ കളപ്പുരയില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയെ തുടര്‍ന്നാണ് കൊമ്മാടിയില്‍ 10.30ന് ഉദ്ഘാടനചടങ്ങ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: