ആലപ്പുഴ: വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 13 മുതല്‍ 19 വരെ ആലപ്പുഴ തോണ്ടന്‍കുളങ്ങര ഉടുപ്പി ശ്രീകൃഷ്ണ കല്യാണ മണ്ഡപത്തില്‍ ഭഗവത് ഗീതാ പഠനശിബിരം നടത്തും. ഭഗവത്ഗീത, ഇതിഹാസങ്ങള്‍, സംസ്കൃതം, സംഗീതം, യോഗ, ധ്യാനം, സൂര്യനമസ്കാരം, ആയുര്‍വേദം, വ്യക്തിത്വ വികസനം, സ്വാശ്രയത്വം, ആരോഗ്യം, ശുചിത്വം എന്നിവയെ കുറിച്ച് ആദ്ധ്യാത്മിക പണ്ഡിതരും വൈദ്യശാസ്ത്ര രംഗത്തെ പ്രഗത്ഭരും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ഇരുന്നൂറില്പരം കുട്ടികള്‍ പങ്കെടുക്കുന്ന ശിബിരത്തിന്റെ ഉദ്ഘാടനം
13ന് രാവിലെ 10ന് ശബരിമല മുന്‍ മേല്‍ശാന്തി എന്‍. കൃഷ്ണന് നമ്പൂതിരി നിര്‍വഹിക്കും. ബി. ഗിരിരാജന്‍ അദ്ധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ സി. നാഗപ്പന് സ്വാഗതവും എല്‍. ലതാകുമാരി നന്ദിയും പറയും. കെ.പി. ഹെഗ്ഡേ, ഡോ. എസ്. വിഷ്ണു നമ്പൂതിരി, ഡോ. ബി. പത്മകുമാര്‍, ഡോ. പി. വേണുഗോപാല്‍, ഡോ. ആര്.എസ്. നിഷ, ഡോ. ജയേഷ്, ഡോ. ബിനുകുമാര്‍, പ്രൊഫ. ജിതേന്ദ്രവര്‍മ്മ, എസ്. ശിവദാസ്, ബിനൂജ ആര്.നായര്‍, വി.കെ. മനോജ്കുമാര്‍, അഡ്വ. സുജിനി, അഡ്വ. മഹിദേവി, സതീഷ് ആലപ്പുഴ, ആര്. രുദ്രന്, ചിക്കൂസ് ശിവന്, വിപഞ്ചിക വിജയനാഥ്, പി.എന്‍. വിനോദ്കുമാര്‍, കെ.ആര്. ഭാസുരദാസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ശിബിരത്തില്‍ പങ്കെടുക്കുന്നവര്‍ 10ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447160488.
പ്രതികരിക്കാൻ ഇവിടെ എഴുതുക: