ചെങ്ങന്നൂര്‍: കാല് വഴുതി ചാണകക്കുഴിയില്‍ വീണ പശുവിനെ അഗ്നിശമനസേന രക്ഷപെടുത്തി. പരുമല കടപ്ര ആലയില്‍ പറമ്പില്‍ വീട്ടില്‍ സോദരന്റെ അഞ്ച് വയസ് പ്രായമുളള പശുവാണ് ഏപ്രില്‍ ഏഴിന് രാവിലെയോടെ വീടിന് പിന്‍വശം തൊഴിത്തിന് സമീപം ആറടിയോളം താഴ്ചയുള്ള ചാണകക്കുഴിയില്‍ വീണത്. പശുവിനെ കരയ്ക്ക് കയറ്റാന്‍ ഉടമസ്ഥനും നാട്ടുകാരും ചേര്‍ന്ന് ശ്രമം നടത്തിയെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പശുവിനെ കരയ്ക്കെത്തിക്കാന്‍ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: