ഹരിപ്പാട്: ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മോഷണം. കരുവാറ്റ വഴിയമ്പലത്തിന് സമീപത്തുള്ള ഗംഗോത്രി (അണക്കാട്ടില്‍) അഡ്വ. മാധവന് തമ്പിയുടെ വീട്ടിലാണ് കതക് കുത്തിപ്പൊളിച്ച് മോഷണം നടന്നത്. വീടിനുള്ളിലുണ്ടായിരുന്ന ടിവി, സ്കാനര്‍ അടങ്ങുന്ന പ്രിന്റര്‍ ഇവ മോഷണം പോയി. നാല് സ്റ്റീല്‍ അലമാര കുത്തിത്തുറന്ന് ഇതിനുള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിച്ചു.
ഏപ്രില്‍ ആറിന് അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. കഴിഞ്ഞ 15 ദിവസമായി മാധവന് തമ്പിയും ഭാര്യ ചന്ദ്രികാദേവിയും പാലക്കാട്ട് പഠിക്കുന്ന മകളുടെ അടുത്തായിരുന്നു. ഏപ്രില്‍ ഏഴിന് രാവിലെ ചന്ദ്രികാദേവിയുടെ സഹോദരനായ വേണുഗോപാല പണിക്കരാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. കതക് പൊളിക്കാന്‍ ഉപയോഗിച്ച പാരയും മോഷ്ടാക്കള്‍ ഉപേക്ഷിച്ച താഴുകളും പോലീസ് കണ്ടെടുത്തു. ഹരിപ്പാട് എസ്ഐ: രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: