മുണ്ടക്കയം: രണ്ടു കിലോയിലധികം കഞ്ചാവുമായി തമിഴ് നാട് സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്നാട്,കമ്പം പത്താംവാര്‍ഡ്,ടി.ടി.കുളത്തില്‍ ആഷിക് (20),ആലപ്പുഴ, കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിനു സമീപം പുത്തന്‍ വീട്ടില്‍ അന്‍സാര്‍(46) എന്നിവരെയാണ് മുണ്ടക്കയം എക്സൈസ് സംഘം പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ കുമിളിഭാഗത്തുനിന്നും സ്വകാര്യ ബസ്സില്‍ കഞ്ചാവുമായി തമിഴ്നാട് സ്വദേശി എത്തുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു മുണ്ടക്കയത്ത് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്. രാജേഷിന്റെ നേതൃത്വത്തില്‍ സംഘം കാത്തുനില്ക്കുകയായിരുന്നു. മുണ്ടക്കയത്ത് എത്തിയ തമിഴ്നാട് സ്വദേശി ആഷിക് ബൈക്കിലെത്തിയ അന്‍സാറിന് കഞ്ചാവ് കൈമാറുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.
തമിഴ് നാട്ടില്‍ നിന്നും കൊണ്ടുവന്നിരുന്ന കഞ്ചാവ് ആലപ്പുഴ ഭാഗത്ത് കടകളും വ്യക്തികളും കേന്ദ്രീകരിച്ചു വില്‍പ്പന നടത്തിയിരുന്നത് അന്സാറായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.സംഘത്തില്‍ കൂടുതല്‍ പേരുളളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്# അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പിടിയിലായ അന്‍സാര്‍ മുമ്പും കഞ്ചാവു കേസില്‍ പിടിലായിട്ടുണ്ട്. കഞ്ചാവുമായി ആലപ്പുഴ എക്സൈസ് സ്ക്വാഡിന്റെ പിടിയിലായ ഇയാള്‍ രണ്ടാഴ്ച മുമ്പാണ് സബ് ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയത്. മുണ്ടക്കയത്ത് അറസ്റ്റിലായ ഇരുവരേയും കാഞ്ഞിരപ്പളളി കോടതിയില്‍ ഹാജരാക്കി. എക്സൈസ് രഹസ്യാന്വഷണ വിഭാഗം ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസ്, ഐ.ബി. പ്രിവന്റീവ് ആഫീസര്‍മാരായ കെ.ആര്. ബിനോദ്, വി.ആര്. രാജേഷ്, കെ.എം. സുരേഷ്കുമാര്‍, ഗാര്‍ഡുമാരായ മുഹമ്മദ് ഹനീഫ, റജികൃഷ്ണന്‍, പി.സി. അരുണ്‍കുമാര്‍ എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: