പൊന്‍കുന്നം: ജനകീയവായനശാല ബാലവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ‘വരവേല്‍ക്കാം വിഷുക്കാലം’ എന്ന പേരില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന അവധിക്കാല ക്യാമ്പ് ആരംഭിച്ചു. ഇന്നലെ രാവിലെ കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറികൗണ്‍സില്‍ പ്രസിഡന്റ് ജേക്കബ് ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചിറക്കടവ് ഗ്രാമപഞ്ചായത്തംഗം മോളിക്കുട്ടി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇഫക്ടീവ് ടീച്ചര്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ മണ്ണുമായി ബന്ധപ്പെട്ട ലഘുപരീക്ഷണങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, കളികള്‍ എന്നിവ കോര്‍ത്തിണക്കിയ ‘മണ്ണൊളി’ എന്നപരിപാടി നടന്നു. ക്യാമ്പ് 10ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: