കോട്ടയം: നഗരസഭയുടെ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ ഇപ്പോഴും മാലിന്യനിക്ഷേപം നടക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി മുനിസിപ്പാലിറ്റിയുടെ മാലിന്യം വഹിച്ചുള്ള വാഹനങ്ങള്‍ വടവാതൂരില്‍ എത്താറില്ല. എന്നാല്‍ അറവുമാലിന്യങ്ങള്‍ അടക്കമുള്ളവ ഇപ്പോഴും ഇവിടെ നിക്ഷേപിക്കുന്നത് പതിവാണ്. രാത്രിയുടെ മറവിലാണ് അറവുശാലകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത്. മുനിസിപ്പാലിറ്റി ജീവനക്കാര്‍ ഇവിടെ സെക്യൂരിറ്റി ഡ്യൂട്ടിക്കുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മാലിന്യവുമായി വാഹനങ്ങള്‍ എത്തുന്നത് ഇവരാരും അറിയാറില്ല.
വടവാതൂര്‍ നിവാസികളുടെ നിരന്തരമായ പ്രക്ഷോഭത്തെ തുടര്‍ന്ന് 2013 ഡിംസബര്‍ 31നാണ് ഡംബിംഗ്യാര്ഡില് മാലിന്യ നിക്ഷേപം അവസാനിപ്പിച്ചത്. നിലവിലുള്ള മാലിന്യം നീക്കം ചെയ്യുന്നതിന് കോടതിയുടെ നിര്‍ദ്ദേശവും ഉണ്ടായിരുന്നതാണ്. എന്നാല്‍ ഇതൊന്നും നടന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും രഹസ്യമായി മാലിന്യം നിക്ഷേപിക്കുന്ന അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: