തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ)യുടെ 2014-15 സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതം, ഗ്യാരന്റി, കമ്മീഷന്‍, സര്‍വീസ്ചാര്‍ള്‍ജ് എന്നീ ഇനങ്ങളില്‍ 95.69 കോടി രൂപയുടെ ചെക്ക് കെഎസ്എഫ്ഇ ചെയര്‍മാന്‍ പി.ടി. ജോസഫ് ധനമന്ത്രി കെ.എം. മാണിക്ക് കൈമാറി.
പല പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കെഎസ്എഫ്ഇയുടെ ലാഭം അനുദിനം ഉയരുന്നതും കാര്യക്ഷമത വര്‍ധിക്കുന്നതും അനുകരണീയ മാതൃകയാണെന്ന് മന്ത്രി മാണി പറഞ്ഞു.
ചടങ്ങില്‍ കെഎസ്എഫ്ഇ വൈസ് ചെയര്‍മാന്‍ അഡ്വ. ജോബ് മൈക്കിള്‍, മാനേജിംഗ് ഡയറക്ടര്‍ പി. രാജേന്ദ്രന്‍, ഡയറക്ടര്‍മാരായ എം.എം. ഫ്രാന്‍സിസ്, പി.എം. ഷെരീഫ്, ബിജു മറ്റപ്പള്ളില്‍, ടോമി കെ. തോമസ്, പാപ്പനംകോട് ശ്രീനി, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) എസ്. ഹരി, ജനറല്‍ മാനേജര്‍ (ബിസിനസ്) പി.പി. സുബ്രഹ്മണ്യന്‍, അസി. ജന.മാനേജര്‍മാരായ രാജചന്ദ്രന്‍നായര്‍, ജയപ്രകാശ്, സംഘടനാ നേതാക്കളായ സേവ്യര്‍ തോമസ്, പ്രകാശ് എസ്, മുരളീകൃഷ്ണപിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക