ആലപ്പുഴ: കഴിഞ്ഞ നാലര വര്‍ഷത്തിലേറെ ആലപ്പുഴ നഗരസഭയില്‍ ഭരണപക്ഷത്തിന്റെ മുഴുവന്‍ കൊള്ളരുതായ്മയ്ക്കും കൂട്ടുനിന്ന പ്രതിപക്ഷം ഇപ്പോള്‍ സമരതന്ത്രങ്ങളുമായി രംഗത്തെത്തിയത് പൊതുജനങ്ങളെ കബളിപ്പിക്കാനാണെന്ന് ആക്ഷേപം ഉയരുന്നു.
കരാറുകാരനായ പ്രതിപക്ഷത്തെ പ്രമുഖനാണ് നഗരത്തിലെ കരാര്‍ പ്രവര്‍ത്തനങ്ങളും ബിനാമി പേരുകളില്‍ ഏറ്റെടുത്തിരുന്നത്. കൃത്യമായ വിഹിതം ഭരണ-പ്രതിപക്ഷങ്ങളിലെ പ്രമുഖര്‍ക്ക് ലഭിക്കുകയും ചെയ്യും. അതിനാല്‍ തന്നെ കഴിഞ്ഞ നാലര വര്‍ഷവും ഭരണ-പ്രതിപക്ഷങ്ങളുടെ ഒത്തുകളി നാടകമാണ് നടന്നത്. ഭരണപക്ഷത്തിന്റെ ഏതെങ്കിലും അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല.
മുന്‍ നഗരഭരണകാലത്ത് വിവിധ പദ്ധതികളുടെ പേരില്‍ നടന്ന കോടികളുടെ അഴിമതികളില്‍ സ്വന്തം സര്‍ക്കാരിനെ കൊണ്ട് കാര്യക്ഷമമായ അന്വേഷണം നടത്തിക്കാനും പ്രതിപക്ഷത്തിന് സാധിച്ചില്ല. കോണ്‍ഗ്രസിലെ ഐ വിഭാഗവും മുസ്ലിം ലീഗും സിപിഎമ്മിലെ ഒരു വിഭാഗവും ഒത്തുകളി ഭരണമാണ് ഇത്രയും നാള് നടത്തിയത്. തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം അവശേഷിക്കെ ‘ശക്തമായ’ സമരങ്ങളുമായി ചക്കളത്തി പോരാട്ടം നടത്തുകയാണ് പ്രതിപക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: