എടത്വ: തലവടി പുതുപ്പറമ്പ് ദേവിക്ഷേത്രത്തില്‍ വിഷു ആഘോഷവും പ്രതിഷ്ഠ ദിനാഘോഷവും ഏപ്രില്‍ 10 മുതല്‍ 15 വരെ നടക്കും. 10ന് ആറിന് അഖണ്ഡനാമ ജപം, ഒന്നിനു സമൂഹസദ്യ. 12നു രാത്രി എട്ടിനു ഗാനമേള. 13ന് എട്ടിനു നിറപറ എടുപ്പ്, അഞ്ചിനു കൊടി വരവ്, 7.30നു താലപ്പൊലി വരവ്, ഒന്പതിനു കോലം തുള്ളല്‍ 14നു രാവിലെ 10നു കലശാഭിഷേകം, നൃത്തനൃത്യങ്ങള്‍, 15നു പുലര്‍ച്ചെ അഞ്ചിനു കണികാണിക്കല്‍, 6.30നു വിഷു കൈനീട്ടം നല്കല് 10നു കുങ്കുമാഭിഷേകം, അഞ്ചിനു കോടമ്പനായിയില് നിന്നും കരത്താലം വരവ്, താലപ്പൊലിവരവ്, കോലം തുള്ളല്‍.
ആനപ്രമ്പാല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ 14നു വൈകിട്ട് വിഷുവൊരുക്കല് പ്രത്യേക പൂജകള്‍. 15നു പുലര്‍ച്ചെ അഞ്ചിനു കണിദര്‍ശനം.
തലവടി തൃക്കയില്‍ ക്ഷേത്രത്തില്‍ വിഷുമഹോത്സവവും സപ്താഹയജ്ഞവും ഇന്ന് മുതല്‍ 15 വരെ നടക്കും. 13 വരെ തീയതികളില്‍ ദിവസവും 7.30നു ഭാഗവതപാരായണം, ഒന്നിനു പ്രസാദമൂട്ട്, ഏഴിനു പ്രഭാഷണം എന്നിവ നടക്കും. 14ന് ഒന്നാം ഉത്സവം. രാവിലെ ഏഴിനു നിറപറ സ്വീകരണം, ഒന്പതിനു നാരായണീയ പാരായണം, ഏഴിനു ഭക്തിഗാനാമൃതം. 15നു 10നു ശ്രീഭൂതബലി, നവകം, 12നു കളാഭിഷേകം തന്ത്രി താഴമണ്‍ കണ്ഠര് രാജീവര് മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു പഞ്ചാമൃതം, പന്തിരുനാഴി നിവേദ്യം ഒന്നിനു മഹാപ്രസാദമൂട്ട്, അഞ്ചിനു വേലകളി, 6.15നു കഥകളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: