കായംകുളം: ടിബി റോഡിലെ ഫുട്പാത്ത് നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ നഗരസഭ കൗണ്‍സിലിന്റെ അടിയന്തര യോഗം ഏകകണ്ഠേന തീരുമാനിച്ചു. ഫുട്പാത്ത്നിര്മ്മാണം തടസപ്പെടുത്തിയ കെട്ടിടത്തിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റും.
ലൈസന്‍സ് ഇല്ലാതെ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാനും നഗരസഭ, റവന്യൂ, പിഡബ്ല്യൂഡി വകുപ്പുകള്‍ സംയുക്തമായി ചേര്‍ന്ന് റോഡിന്റെ അതിര്‍ത്തി തിട്ടപ്പെടുത്തി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും. നടപടികള്‍ക എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ കളക്ടറോട് നഗരസഭാ കൗണ്‍സില്‍ ആവശ്യപ്പെടാന്‍ തീരാമനിച്ചതായി മരാമത്തു സ്റ്റാ. കമ്മറ്റി ചെയര്മാന് എ.പി. ഷാജഹാന് അറിയിച്ചു.
അടിയന്തര കൗണ്‍സില്‍ വിളിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച 24 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ടു നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചെയര്‍പേഴ്സണ്‍ ഇന്നലെ അടിയന്തര കൗണ്‍സില്‍ വിളിക്കാനിടയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: