അമ്പലപ്പുഴ: സൂര്യാഘാതത്തെ തുടര്‍ന്ന് ശരീരത്തില്‍ പൊള്ളലേറ്റ മദ്ധ്യവയസ്കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് കറുകപറമ്പില് സല്മോനാ (45)ണ് കഴിഞ്ഞദിവസം പൊള്ളലേറ്റത്. സ്പെയര്‍ പാര്‍ട്സ് വില്പനക്കാരനായ സല്മോന് കടകളില്‍ സാധനം എത്തിച്ച് ബൈക്കില്‍ വീട്ടിലെത്തിയപ്പോള്‍ ശരീരത്ത് വേദനയും പുറത്ത് നീറ്റലും അനുഭവപ്പെടുകയായിരുന്നു. ഷര്‍ട്ട് ഊരി നോക്കിയപ്പോഴാണ് പുറം മുഴുവന്‍ പൊള്ളി ത്വക്ക് കറുപ്പു നിറത്തിലായത് കണ്ടത്. ഇതേത്തുടര്‍ന്ന് സല്മോനെ അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: