തുറവൂര്‍: പമ്പാ പാതയുടെ പ്രധാന പാലങ്ങളിലൊന്നായ തുറവൂര്‍-തൈക്കാട്ടുശേരി പാലം മേയില്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് കെ.സി. വേണുഗോപാല്‍ എംപി. കുത്തിതോട് പഞ്ചായത്ത് 10-ാം വാര്‍ഡ് പൂപ്പള്ളി- നായില്ലത്ത് കോളനി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയാണിത്. ഇത് പൂര്‍ത്തീകരിക്കുന്നതോടെ തുറവൂര്‍ മേഖലയുടെ മുഖഛായമാറുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്ക ദുരിദാശ്വാസ പദ്ധതിയില്‍പ്പെടുത്തി എംപി അനുവദിച്ച 10 ലക്ഷം ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്. കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് മോളീ സുഗുണാനന്ദന്‍ അധ്യക്ഷതവഹിച്ചു. റോഡ് കണ്‍വീനറായിരിക്കെ മരിച്ച നായില്ലത്ത് നികര്‍ത്ത് പുരുഷന് കുടുംബ സഹായ നിധിയുടെ ആദ്യതുകയും എംപി ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: