ആലപ്പുഴ: മെയ് 21ന് ജില്ലയില്‍ നടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്കുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഏപ്രില്‍ 17 വരെ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. വകുപ്പുതല ഉദ്യോഗസ്ഥരുടെ രണ്ടാമത്തെ യോഗം ഏപ്രില്‍ ഒമ്പതിനു വൈകിട്ട് നാലിനു ചേരും. അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസുകള്‍, കളക്ട്രേറ്റ് എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സൗജന്യമായി തയ്യാറാക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷകളിന്മേല് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മുഖ്യമന്ത്രി പരിഗണിക്കും. ചികിത്സാധനസഹായം ബാങ്ക് അക്കൗണ്ടിലൂടെ ആയതിനാല്‍ ആധാര്‍ നമ്പര്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ലഭിക്കുന്ന അപേക്ഷകള്‍ അന്വേഷണം നടത്തുന്ന വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനായി നല്‍കും. അന്വേഷണ റിപ്പോര്‍ട്ടിനോടൊപ്പം ചികിത്സാരേഖകള്‍ ആവശ്യമായതിനാല്‍ അവ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ലഭ്യമാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: