മണ്ണഞ്ചേരി: ആധ്യാത്മികതയ്ക്ക് ഇടം നല്‍കാത്ത ഭൗതികതയുടെ വാഴ്ത്തലും വളര്‍ത്തലും കുടുംബങ്ങളുടെ അസ്ഥിവാരം തകര്‍ക്കുമെന്ന് വിദ്യാഭ്യാസ-സാമൂഹിക ചിന്തകന്‍ ഡോ.രജിത്കുമാര്‍ പറഞ്ഞു. ദൈവവിചാരവും സ്നേഹവികാരവും പുതിയ തലമുറ വാരിപുണരണമെന്നും അത് ജീവിതവിജയത്തിന്റെ ചവിട്ടുപടിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹോപ്പ് ഇന്ത്യ പൊന്നാട് എല്‍പി സ്കൂളില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി-രക്ഷാകര്‍ത്യബോധവല്‍ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയില്‍ ഉന്നതവിദ്യാഭ്യാസ സൂചിക ഇടിയുകയാണിവിടെ പഠിതാക്കളുടെയിടയില്‍ വേഷം കെട്ടല്‍ കൂടുന്നതാണ് ഇതിന് മുഖ്യകാരണം. കൂടുതല്‍ മേക്കപ്പിന് താല്‍പ്പര്യം കാണിക്കുന്ന വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ വളരെ പിന്നിലായിരിക്കും.
പുതിയ തലമുറയെ പഠിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നില്ല എന്നതും ഗൗരവമായ പോരായ്മയാണ്. നിറംകണ്ടു വീഴുകയല്ല മറിച്ച് ഗുണം ഉണ്ടോയെന്ന പരിശോധനയാണ് വേണ്ടത്. ചെറുപ്രായത്തിലെ നല്ല വഴികള്‍ കുട്ടികളെ പഠിപ്പിച്ചാല്‍ മുതിര്‍ന്നാലും വഴിപിഴക്കില്ലെന്ന യാഥാര്‍ത്ഥ്യം ഉള്കൊണ്ടാല് നിലവിലെ പോലെ രക്ഷിതാക്കള്‍ തെരുവില്‍ അലയേണ്ടിവരില്ലെന്നും രജിത്കുമാര്‍ പറഞ്ഞു. കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. ചെയര്മാന് എ. മുഹമ്മദ്കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: