മുഹമ്മ: പള്ളിക്കുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു മഹോത്സവം ഏപ്രില്‍ ആറിന് കൊടിയേറി 15ന് ആറാട്ടോടെ സമാപിക്കും. രാവിലെ 11നും 11.30നും മദ്ധ്യേ സി.എം. മുരളീധരന് തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. തുടര്‍ന്ന് കൊടിയേറ്റ് സദ്യ, രാത്രി 7.30ന് കൊടിയേറ്റ് താലപ്പൊലി. ഏഴിനും എട്ടിനും ഒമ്പതിനും രാത്രി എട്ടിന് പ്രഭാഷണം. 10ന് തൃക്കാടവിട വരവ്, 6.50ന് പാല്‍ക്കഞ്ഞി സമര്‍പ്പണം, എട്ടിന് തിരുവാതിര, 8.30ന് ഡാന്‍സ്. 13ന് രാത്രി 8.15ന് തിരുവാതിര. 14ന് രാത്രി 7.30ന് നൃത്തനൃത്യങ്ങള്‍, ഒമ്പതിന് പള്ളിവേട്ട. 15ന് രാവിലെ 5.30ന് വിഷുക്കണി ദര്‍ശനം, ഇഡലി സേവ വഴിപാട്, 10ന് ചാക്യാര്‍കൂത്ത്, രാത്രി 8.30ന് കരിമരുന്ന് പ്രയോഗം, ഒമ്പതിന് ആറാട്ട്, 9.15ന് നൃത്തനൃത്യങ്ങള്‍, 11ന് പുണ്യപുരാണനാടകം, 11.30ന് ആറാട്ടുവരവ്, വലിയകാണിക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: