ചേര്‍ത്തല: സിപിഎം നേതാവ് ഉണ്ണികൃഷ്ണന്റെ മരണത്തിന് ഇടയാക്കിയ കാര്‍ നിയന്ത്രണം തെറ്റി പശുക്കിടാവിനെ ഇടിച്ചു തെറിപ്പിച്ചു. ഏപ്രില്‍ നാലിന് രാവിലെ പത്തോടെ ദേശീയപാതയില്‍ പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. വടക്കു ഭാഗത്തുനിന്നും അമിത വേഗതയില്‍ എത്തിയ കാര്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഉണ്ണികൃഷ്ണനെ ഇടിച്ചുവീഴ്ത്തിയ ശേഷം വഴിയരികില്‍ കെട്ടിയിരുന്ന പശുകിടാവിനെ തട്ടി പോസ്റ്റിലിടിച്ചാണ് നിന്നത്. കാറിന് അടിയില്‍പ്പെട്ട കിടാവിന്റെ രണ്ടുകാലുകളും, കൊമ്പും ഒടിയുകയും കുളമ്പിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേല്‍ക്കുകയും ചെയ്തു. വാഹനത്തിനടിയില്‍ നിന്ന് ഏറെ പണിപ്പെട്ട് പുറത്തെടുത്ത കിടാവിന് വെറ്ററനറി ഡോക്ടര്‍ എത്തി അടിയന്തര ചികിത്സ നല്കി. നഗരസഭ 17-ാം വാര്‍ഡ് തെരുവില്‍ ഷാജിയുടെതാണ് അപകടത്തില്‍പ്പെട്ട പശു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: