തുറവൂര്‍: തുറവൂരിലും സമീപപ്രദേശങ്ങളായ വളമംഗലം മനക്കോടം എന്നിവിടങ്ങളില്‍ നീര ഉത്പാദനത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ കുത്തിയതോട് റേഞ്ച് എക്സൈസ് ഇന്സ്പ്പെക്ടര് സുജിത്തിന്റെ അംഗീകാരത്തോടെ തെങ്ങുകള്‍ നീര ഉത്പാദനത്തിനായി നമ്പരിട്ട് ഏറ്റെടുക്കുന്ന ജോലികളാണ് നടക്കുന്നത്.
തുറവൂര്‍ പഞ്ചായത്ത് പരിധിയിലെ 19 വാര്‍ഡുകളിലുളള 1500 തെങ്ങുകളില്‍ നിന്നാണ് നീര ഉത്പാദപ്പിക്കുന്നത്. തുറവൂര്‍ പഞ്ചായത്തിലെ കേരപ്രിയ നാളികേര ഉത്പാദക സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. 23 ടെക്നീഷ്യന്മാരാണ് പഞ്ചായത്തില്‍ നിന്നും തെരെഞ്ഞെടുത്തിട്ടുളളത്. ഒരു ലിറ്റര്‍ നീരയ്ക്ക് കര്‍ഷകര്‍ക്ക് 30 രൂപ വീതമാണ് നല്‍കുന്നത്. ഒരു തെങ്ങില്‍ നിന്നും ദിവസവും 100 രൂപ കര്‍ഷകര്‍ക്ക് ലഭിക്കും. ഉത്പാദിപ്പിക്കുന്ന നീര കഞ്ഞിക്കുഴി കരപ്പുറം നാളികേര ഉല്പാദക കിനിയിലാണ് സംസ്കരിക്കുന്നത്.
തുറവൂരില്‍ വില്പനയുളള ഔട്ലൈറ്റ് ഉടനെ പ്രവര്‍ത്തനം ആരംഭിക്കും. തെങ്ങുകളേറ്റെടുക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം വളമംഗലം എസ്എന്‍ജിഎം കോളേജ് ചെയര്മാന് പി. സനകന്‍ നിര്‍വഹിച്ചു. മാത്യു ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. കുത്തിയതോട് എക്സൈസ് റേഞ്ച് ഓഫീസര്‍ സജി, ടി.ജി. രാമചന്ദ്രന് നായര്‍, തുറവൂര്‍ കൃഷി അസി. പി. ശിവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: