കൊല്ലം: ലോട്ടറിത്തൊഴിലാളികളില് നിന്ന് മൊത്തക്കച്ചവടക്കാര്‍ അധികവില ഈടാക്കുന്നതായി പരാതി. കേന്ദ്രസര്‍ക്കാര്‍ ലോട്ടറിക്ക് സേവനനികുതി ഏര്‍പ്പെടുത്തുന്നത് മരവിപ്പിച്ച് നിര്‍ത്തുകയും വിഷയം സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്ത സാഹചര്യത്തില്‍ മൊത്തക്കച്ചവടക്കാരുടെ നിലപാട് തൊഴിലാളിവിരുദ്ധവും അനധികൃതവുമാണെന്ന് ലോട്ടറി തൊഴിലാളികളുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
അനധികൃതമായി സേവനനികുതി ഈടാക്കുന്ന നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് സംഘടനകള്‍.
തൊഴിലാളികളുടെ പക്കല്‍നിന്നും അമിതമായി പണം വാങ്ങുന്ന ലോട്ടറി മൊത്തകച്ചവടസ്ഥാപനങ്ങളെ ബഹിഷ്കരിക്കാനും വേണ്ടിവന്നാല്‍ അത്തരം സ്ഥാപനങ്ങളെ പ്രവര്ത്തിക്കാനനുവദിക്കില്ലന്നും യോഗം മുന്നറിയിപ്പ് നല്കി. യോഗം വടക്കേവിള ശശി ഉദ്ഘാടനം ചെയ്തു.
ഒ.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചവറ ഹരീഷ് കുമാര്‍, അയത്തില്‍ തങ്കപ്പന്, എസ്.നാസറുദീന്‍, കുരീപ്പുഴ വിജയന്, കെ.ബി.ഷഹാല്‍, ബാബു ഇരുമ്പനങ്ങാട്, വിളയത്ത് രാധാകൃഷ്ണന്, ഗോപന് കുറ്റിച്ചിറ, പള്ളിമുക്ക് എച്ച്.താജുദീന്, കെ.ജി.വാസുദേവന്‍ നായര്‍, ആദിനാട് രാജു, റഹിം ചൂളൂര്‍, ജോണ്‍ മോത്ത, കലാ അനില്‍, കൊട്ടിയം ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: