വെള്ളൂര്‍: മതഭേദത്തിന്റെ സമന്വയമാണ് മതൈതരത്വമെന്നും മറിച്ച് ഹൈന്ദവ ആചാരങ്ങളെ ബലികൊടുത്ത് മറ്റാചാരങ്ങളെ സ്വീകരിക്കുന്നത് എങ്ങനെ മതേതരത്വമാകുമെന്നും മര്ഗ്ഗദര്ശമണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി സത്സ്വരൂപാന്ദ മഹരാജ്. വെള്ളൂര്‍ ഹിന്ദുമഹാസമ്മേളനത്തിന്റെ ഉദ്ഘാടനസഭയില്‍ ഹൈന്ദവ സമൂഹം നേരിടുന്ന ചൂഷണങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വേദങ്ങളെ വികലമാക്കി ചിത്രീകരിച്ച് അത് ഹൈന്ദവ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദു മഹാസമ്മേളനം പെരുവ ഗീതാമന്ദിരാശ്ര സേവാകേന്ദ്രം മഠാധിപതി സ്വാമി വേദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സനാതന ധര്‍മ്മത്തെ ഒന്നിച്ചു നിര്‍ത്തുന്ന വേദശാസ്ത്രങ്ങള്‍ അറിയാത്തവര്‍ ക്ഷേത്രം ഭരിച്ചാല്‍ ഹിന്ദു സമൂഹം അന്ധവിശ്വാസത്തിലും അനാചാരത്തിലും തന്നെ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.കെ. മുരളീധരന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. വി.എന്‍. ചന്ദ്രശേഖരന്, കെ. രാധാകൃഷ്ണന്, എം.പി. ഗോപകുമാര്‍, വി.ഡി. ദിലീപ്കുമാര് ഇറുമ്പയം തുടങ്ങിയവര്‍ സംസാരിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന ഹിന്ദു നേതൃസഭ ശ്രീലക്ഷ്മീഭായ് ധര്‍മ്മപ്രകാശന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എം. മോഹന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ വിവിധ സാമുദായിക സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, വെള്ളൂര്‍ ഗ്രാമപഞ്ചാ3യത്ത് മുന്‍ പ്രസിഡന്റ് പി.പി. കണ്ണന്‍മാസ്റ്റര്‍, കെപിഎംഎസ് കടുത്തുരുത്തി യൂണിയന് ട്രഷറര്‍ കെ.പി. ഭാസ്കരന്, എന്‍എസ്എസ് വൈക്കം താലൂക്ക് യൂണിയന് കമ്മററിയംഗം പിജിഎം നായര്‍ കാരിക്കോട്, എസ്എന്‍ഡിപി തലയോലപ്പറമ്പ് യൂണിയന് വൈസ് പ്രസിഡന്റ് അമ്മിണിക്കുട്ടന്, യോഗക്ഷേമസഭ പ്രതിനിധി സതീഷ് പോറ്റി, ധീവരസഭ താലൂക്ക് യൂണിയന് സെക്രട്ടറി എന്‍.കെ. രാജു, വിശ്വകര്‍മ്മ സഭ താലൂക്ക് യൂണിയന് പ്രസിഡന്റ് പി.കെ. മോഹന്‍രാജ്, വീരശൈവമഹാസഭ താലൂക്ക് യൂണിയന് പ്രസിഡന്റ് രാജീവ് എന്‍. പിള്ള, വിശ്വബ്രാഹ്മണ സമൂഹം സംസ്ഥാന സെക്രട്ടറി ജി. നടരാജന്, ഭാരതീയ വേലന്‍ സൊസൈറ്റി താലൂക്ക് യൂണിയന് പ്രസിഡന്റ് ഒ.കെ. ഹരിദാസന്, ഗണിത കണിശ മഹാസഭ പ്രതിനിധി ഗീത ശശി, ബ്രാഹ്മണ മഹാസഭ പ്രതിനിധി സീതാ ജനാര്ദ്ദനന്, പി.എ. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: