ആലപ്പുഴ: മുല്ലയ്ക്കലിലെ ബേക്കറിയില്‍ നിന്ന് 1.17 ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തില്‍ സൗത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിറോ ജംക്ഷനു സമീപത്തെ ഐഷാ ബേക്കറിയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. ബേക്കറിയിലെ സിസി ടിവി ക്യാമറ തകര്‍ത്ത നിലയിലായിരുന്നു. ബേക്കറിയുടെ അടുക്കള ഭാഗത്തെ മേല്‍ക്കൂരയിലൂടെ മോഷ്ടാവ് അകത്തുകടന്നുവെന്നാണു സംശയിക്കുന്നത്.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയെങ്കിലും കൂടുതല്‍ തെളിവൊന്നും കിട്ടിയിട്ടില്ല. ഇതേ കടയുുടെ സമീപത്തെ മൊബൈല്‍ ഫോണ്‍ കടയില്‍ നിന്നും രാത്രിയില്‍ എത്തിച്ച പണം ഇവിടെ സൂക്ഷിക്കുകയായിരുന്നുവെന്ന് ഉടമ പറയുന്നു. കടയുടെ ഷട്ടര്‍ തകര്‍ക്കുകയോ ഓട് നീക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ ബേക്കറിക്കകത്ത് പുറത്തു നിന്നുളളവര്‍ കടന്നു മോഷണം നടത്താന്‍ പ്രയാസമാണെന്ന നിഗമനത്തിലാണു പോലീസ്. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: