മാന്നാര്‍: ഇറച്ചിക്കോഴി വില്‍പ്പനയുടെ മറവില്‍ വിദേശമദ്യ വ്യാപാരം നടത്തിയ യുവതി പിടിയില്‍. ചെന്നിത്തല തൃപ്പെരുന്തുറ ചിറത്തറയില്‍ വീട്ടില്‍ മിനി (37)യാണ് പിടിയിലായത്. ചെന്നിത്തല പഞ്ചായത്ത് എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് സജിയുടെ ഭാര്യയാണ് മിനി. ഇവരില്‍ നിന്നും നാലു ലിറ്റര്‍ വിദേശമദ്യവും 260 രൂപയും കണ്ടെടുത്തു. മാന്നാറിലെ ബിവറേജസ് വിദേശമദ്യവില്‍പ്പന ശാലയില്‍ നിന്നും വന്‍തോതില്‍ മദ്യംവാങ്ങി ശേഖരിച്ച ശേഷം ചെറിയ കുപ്പികളിലാക്കി വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്തിരുന്നത്.
നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ നാലിന് രാവിലെ മാന്നാര്‍ എസ്ഐ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം മദ്യം വില്‍പ്പന നടത്തുന്നതിനിടെ മിനിയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിനു സമീപമുള്ള ഷെഡില്‍ ചെറിയ കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്തു. 2013ല്‍ വിദേശമദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് മിനിയെന്നും, ഇവരുടെ അമ്മ ചിന്നമ്മ നിരവധി വാറ്റുകേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. എസ്ഐയ്ക്കൊപ്പം സിപിഒമാരായ ബിന്ദു, രാജേഷ്, പ്രതാപചന്ദ്രവര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: