അമ്പലപ്പുഴ: സാധാരണക്കാരുടെ രോഗചികിത്സയ്ക്ക് പ്രധാനമായും ആശ്രയിക്കുന്ന വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സമഗ്ര വികസനത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതിന് ആരോഗ്യ-പരിസ്ഥിതി-ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കൃപയും സ്നേഹപൂര്‍വവും സംയുക്തമായി ജനകീയ ഉപവാസം സംഘടിപ്പിക്കും. ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴിന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ആശുപത്രിയുടെ പ്രധാന കവാടത്തിന് എതിര്‍വശം നടത്തുന്ന ഉപവാസ സമാപനത്തോട് അനുബന്ധിച്ച് ആശുപത്രി സംരക്ഷണ മനുഷ്യച്ചങ്ങലയും തീര്‍ക്കുമെന്ന് കൃപ പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല, സ്നേഹപൂര്‍വം പ്രസിഡന്റ് ഹസന് എം.പൈങ്ങാമഠം എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: