ആലപ്പുഴ: നഗരത്തില്‍ തോണ്ടന്‍കുളങ്ങര, ആറാട്ടുവഴി, വഴിച്ചേരി, വലിയചുടുകാട്, വഴിച്ചേരി ബസ് സ്റ്റാന്‍ഡ്, വഴിച്ചേരി, സ്റ്റേഡിയം, ടൗണ്‍ഹാള്‍ എന്നിവിടങ്ങളില്‍ പുതിയ മിനിമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കും. പഴവീട്, കുത്തുവാള് ചാവടി, കല്ലുപാലം, പുലയന്‍വഴി എന്നിവിടങ്ങളിലെ ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു. 2013-14, 2014-15 വര്‍ഷങ്ങളില്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് മിനിമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചത്.
ഒരു ലൈറ്റിന് 4.85 ലക്ഷം രൂപയാണ് ചെലവാകുന്നത്. അനുബന്ധ സാമഗ്രികള്‍ക്ക് ഉള്‍പ്പെടെ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 1.15 കോടി രൂപ ചെലവാകും. ഒരു മിനിമാസ്റ്റിന് പത്ത് മീറ്റര്‍ നീളവും ആറ് ബള്‍ബുകളും ഉണ്ടാകും. അമ്പലപ്പുഴ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ ഉദ്ഘാടനം ജി. സുധാകരന് എംഎല്‍എയും ആലപ്പുഴ മണ്ഡലത്തിന്റെ പരിധിയില്‍ സ്ഥാപിക്കുന്നവയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഡോ. തോമസ് ഐസക് എംഎല്‍എയും നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: