ആലപ്പുഴ: ജില്ലയില്‍ പി.സി. ജോര്‍ജ് അനുകൂലികള്‍ കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ നീക്കം തുടങ്ങി. നഗരത്തില്‍ ഇതുസംബന്ധിച്ച് ചുവരെഴുത്ത് വരെ ആരംഭിച്ചു. കേരളാ കോണ്‍ഗ്രസ് എമ്മുമായുള്ള ലയനത്തിന് മുമ്പ് പാര്‍ട്ടി നേതൃത്വം വഹിച്ചവരാണ് പുതിയ നീക്കത്തിനും പിന്നിലുള്ളത്. കഴിഞ്ഞദിവസം ഇവര്‍ യോഗം ചേരുകയും പി.സി. ജോര്‍ജ് നിലപാട് വ്യക്തമാക്കിയാല്‍ ഉടന്‍ തന്നെ സെക്യുലര്‍ പുനരുജീവിപ്പിച്ച് സജീവമാകാനും തീരുമാനിച്ചു.
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ഒരു വിഭാഗം, മറ്റു പാര്‍ട്ടികളിലെ അസംതൃപ്തരായവര്‍, ചില ദലിത്, മുസ്ലിം സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തങ്ങള്‍ക്കൊപ്പം അണിചേരുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാല്‍ നേരത്തെ സെക്യുലര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഇപ്പോള്‍ മാണി വിഭാഗം ജില്ലാ പ്രസിഡന്റുമായ ജേക്കബ് തോമസ് അരികുപുറം മാണി കോണ്‍ഗ്രസില്‍ ഉറച്ചു നില്ക്കാന് തീരുമാനിച്ചത് ഇവര്‍ക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: