ആലപ്പുഴ: ലോറി സമരം തുടരുന്നത് വ്യാപാര മേഖലയെ കടുത്ത ആശങ്കയിലാക്കി, സമരം എത്രയും വേഗം അവസാനിപ്പിക്കാനായില്ലെങ്കില്‍ വിലക്കയറ്റവും അവശ്യവസ്തുക്കളുടെ ക്ഷാമവും രൂക്ഷമാകാനാണ് സാദ്ധ്യത. ഏതാനും ദിവസത്തേക്ക് സാധനങ്ങള്‍ സംഭരിച്ചിട്ടുള്ളതിനാലാണ് ഇപ്പോള്‍ സമരം ജില്ലയെ ബാധിക്കാത്തത്. സമരം തുടര്‍ന്നാല്‍ വിഷു ആഘോഷം പ്രതിസന്ധിയിലാകും. പ്രതിദിനം ഇരുന്നൂറിലേറെ ലോഡ് എത്തുന്ന ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അമ്പതില്‍ താഴെ ലോറികളാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: