തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പി സി ജോര്‍ജിനെ നീക്കം ചെയ്യുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം ഉണ്ടാകും.
ഇതു സംബന്ധിച്ച വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെ എം മാണിയുമായും പി സി ജോര്‍ജുമായും വീണ്ടും ചര്‍ച്ച നടത്തും.
ജോര്‍ജിനെ മുന്നണിയില്‍ തന്നെ നിലനിര്‍ത്താനാണു കോണ്‍ഗ്രസ് നേതൃത്വത്തിനു താല്പര്യം. എന്നാല്‍ ജോര്‍ജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന നിലപാടിലാണു മാണി.
ഒരു കാരണവശാലും കേരള കോണ്‍ഗ്രസ്-എം വിട്ടുപോകില്ലെന്നു ജോര്‍ജും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: