തിരുവവന്തപുരം: യേശുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ദേവലായങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ലോകത്തിന്റെ പാപങ്ങള്‍ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍മൂന്നാം നാള്‍ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കല്‍. ദുഖവെള്ളയുടെ വേദനിക്കുന്ന ഓര്‍മ്മകളെ കഴുകികളഞ്ഞ് ലോകത്തിന് പ്രതീക്ഷയുടെ കിരണം പകര്‍ന്ന് കിട്ടിയ സുദിനം.
പ്രത്യാശയുട വെളിച്ചം പരത്തുന്ന ജീവിത വിജയത്തിന്റെ സന്ദേശമാണ് ഈസ്റ്റര്‍. ദൈവ പുത്രന്റെ പീഡാനുഭവത്തില്ദുഖിച്ച ലോകം സഹനത്തിന്റെയും സത്യത്തിന്റെയും വിജയം ആഘോഷിക്കുന്നു. ദൈവപുത്രന് ജീവിതത്തിലൂടെ കാണിച്ചു തന്ന മഹാസത്യം. അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍.
ഒശാന ഞായറിനാരംഭിച്ച വിശുദ്ധവാരവും ഇന്ന് അവസാനിക്കുന്നു. എല്ലാ മാന്യവായനക്കാര്‍ക്കും ജന്മഭൂമിയുടെ ഈസ്റ്റര്‍ദിനാശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: