തൃപ്പൂണിത്തുറ: മാമല വെണ്ണിക്കുളം ജംഗ്ഷനില്‍ ഓട്ടോ തൊഴിലാളികള്‍ നട്ടുവളര്‍ത്തിയ മാവില്‍നിന്നും മാങ്ങ പറിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിന് മര്‍ദ്ദനമേറ്റു.
തിരുവാണിയൂര്‍ മാമല മുരിയമംഗലം പുതുമന കരോട്ട് വിജയകുമാറിന് (43) കണ്ണിനും മുഖത്തും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആദ്യം തൃപ്പൂണിത്തുറ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും മാറ്റി.
വിജയകുമാര്‍ മാങ്ങ പറിക്കുന്നതുകണ്ട ചില ഓട്ടോറിക്ഷ തൊഴിലാളികള്‍ വിജയകുമാറിനെ ജാതിപ്പേരു വിളിച്ചു ആക്ഷേപിക്കയും ക്രൂരമായി മര്‍ദ്ദിച്ചതായും ചോറ്റാനിക്കര പോലീസില്‍ പരാതി നല്കി.
എന്നാല്‍ ചോറ്റാനിക്കര പോലീസ് പ്രതികളായ ബിനു, ഷാജു, ജിനൊ മാത്യു, ജോണ്സണ് എന്നിവര്‍ക്കെതിരെ ഒരു പെറ്റിക്കേസ് എടുത്തുവിടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: