കോട്ടയം: ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സിന് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത750 പഠിതാക്കള്‍ക്കായി 14 പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സിന്റെ അധ്യാപകരുടെ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സാക്ഷരതാമിഷന്‍ മേഖലാ കോര്‍ഡിനേറ്റര്‍ ദീപാ ജയിംസിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പരിശീലന പരിപാടിയില്‍ സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. വി.വി മാത്യു, സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍മാരായ ഡോ. മീനം ഹരികുമാര്‍, കെ.യു പരീത്കുഞ്ഞ്, കെ.ജെ ഏബ്രഹാം, അസി. കോര്‍ഡിനേറ്റര്‍ കൊച്ചുറാണി മാത്യു, അനില്‍ കൂരോപ്പട, എം.എ ജോസ് എന്നിവര്‍ പ്രസംഗിച്ചു. റിസോഴ്സ് പേഴ്സണ്‍മാരായ ടി.എ ആസിഫ്, പി.ആര് ശരത്ചന്ദ്രകുമാര്‍, എസ്. വീണാദേവി, കെ.എസ്. അനിയന്‍കുഞ്ഞ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: