പൊന്‍കുന്നം: ചിറക്കടവ് മണക്കാട്ട്് ഭദ്രാക്ഷേത്രത്തില്‍ സ്ഥാപിക്കു ധ്വജസ്തംഭത്തിന്റെ പഞ്ചലോഹംകൊണ്ടുള്ള പറകളുടെ നിര്‍മ്മാണം ആരംഭിച്ചു. നാമജപ സങ്കീര്‍ത്തനങ്ങളുടെ നടുവില്‍ മേല്‍ശാന്തി കെ.എസ് ശങ്കരന് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ മെഴുകുപൂജിച്ച് പ്രധാന ശില്‍പ്പി മാന്നാര്‍ ശിവനാചാരിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. കൃഷ്ണശിലയിലുള്ള പഞ്ചവര്ഗ്ഗത്തറയുടെ മുകളില്‍ സ്ഥാപിക്കുന്ന അഷ്ടദിക്പാലക പീഠത്തിന്റെ നിര്‍മ്മാണത്തിനായുള്ള അച്ചില്‍ മെഴുകു പിടിപ്പിക്കുന്ന ചടങ്ങുകളാണ് ആരംഭിച്ചത്. 19 പഞ്ചലോഹപറകളുടെയും അലങ്കാരങ്ങളുടെയും ഉള്കരുവില് മെഴുകുപിടിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുവാന്‍ 10 ദിവസങ്ങള്‍ വേണ്ടിവരും. പഞ്ചലോഹം വാര്‍ക്കുന്നതിനുള്ള പൊന്നുരുക്ക് ചടങ്ങുകള്‍ ആറിന് നടത്താനാകുമെന്നാണ് പ്രതീക്ഷ. 1200 കിലോഗ്രാം തൂക്കത്തില്‍ 19 പഞ്ചലോഹപറകളാണ് നിര്‍മ്മിക്കുന്നത്. വേദവിധികള്പ്രകാരം നിര്‍മ്മിക്കുന്ന ധ്വജസ്തംഭത്തിനായുള്ള തേക്കുമരം കാഞ്ഞിരപ്പള്ളിക്കടുത്ത് കപ്പാട്ടുനിന്നാണ് ക്ഷേത്രത്തില്‍ എത്തിച്ചത്. എണ്ണത്തോണിയില്‍ ഉള്ള തേക്കുമരം 10ന് പുറത്തെടുക്കും. 30ന് ശിലാസ്ഥാപനവും മെയ് 20ന് ധ്വജസ്തംഭ പ്രതിഷ്ഠയും നടത്തുവാനുള്ള ഒരുക്കത്തിലാണ് ദേവസ്വം. ശെല്വമോഹനന്റെ നേതൃത്വത്തില്‍ 25അംഗ സംഘമാണ് നിര്‍മ്മാണജോലികള്‍ ചെയ്യുത്. ശിവനാചാരിയാണ് പ്രധാന ശില്‍പ്പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: