വെല്ലിംഗ്ടണ്‍: ഡാനിയേല്‍ വെട്ടോറിക്ക് പിന്നാലെ ഫാസ്റ്റ് ബൗളര്‍ കെയ്ല്‍ മില്‍സും ക്രിക്കറ്റിനോട് വിടപറഞ്ഞു. 14 വര്‍ഷത്തെ കരിയറിനു ശേഷമാണ് കെയ്ല്സ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രാജ്യത്തിനുവേണ്ടി 170 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള മില്‍സ് 240 വിക്കറ്റ് നേടിയിട്ടുണ്ട്. ന്യൂസിലാന്റിനു വേണ്ടി എറ്റവുമധികം വിക്കറ്റ് നേടിയതില്‍ രണ്ടാമനാണ് മില്‍സ്. വെട്ടോറിയാണ് ഒന്നാമത്.
2001-ല്‍ പാക്കിസ്ഥാനെതിരെ ഷാര്‍ജയിലാണ് മില്‍സിന്റെ ഏകദിന അരങ്ങേറ്റം. ഇത്തവണത്തെ ലോകകപ്പിനുള്ള ന്യൂസിലാന്‍ഡ് ടീമില്‍ ഇടംപിടിച്ചെങ്കിലും ഒറ്റ മത്സരത്തിലും കളിക്കാനിറങ്ങിയില്ല. ജനുവരി 31ന് പാക്കിസ്ഥാനെതിരെ വെല്ലിംഗ്ടണിലാണ് മില്‍സ് അവസാന ഏകദിനം കളിച്ചത്. 1047 റണ്‍സും ഏകദിനത്തില്‍ നേടിയിട്ടുണ്ട്. 2007 നവംബറില്‍ ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 25 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് കരിയറിലെ മികച്ച നേട്ടം.
രാജ്യത്തിനുവേണ്ടി 19 ടെസ്റ്റ് കളിച്ചിട്ടുളള മില്‍സ് 42 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2004-ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച മില്‍സ് 2009-ല്‍ ഇന്ത്യക്കെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്. 44 വിക്കറ്റുകളാണ് 19 ടെസ്റ്റുകളില്‍ നിന്നായി കെയ്ല്‍ മില്‍സ് നേടിയിട്ടുള്ളത്. 42 ട്വന്റി 20യില്‍ നിന്നായി 43 വിക്കറ്റുകളാണ് ഈ 36 കാരന് സ്വന്തമാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: